നാലാഞ്ചിറ: സർവോദയ വിദ്യാലയത്തിൽ നടന്നുവന്നിരുന്ന എഎസ്ഐഎസ്സി കേരള റീജണൽ കൾച്ചറൽ ഫെസ്റ്റ് രംഗോത്സവ് 2026 സമാപിച്ചു. ചലച്ചിത്രതാരം സുധീർ കരമന ഉദ്ഘാടനം ചെയ്തു. സർവോദയ വിദ്യാലയ പ്രിൻസിപ്പൽ ജോൺ കുര്യൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്ഗേൾ ബി.ആർ. ശ്രീദേവി നായർ സ്വാഗതം പറഞ്ഞു.
എഎസ്ഐഎസ്സി കേരള റീജണൽ പ്രസിഡന്റ് ഫാ. സിൽവി ആന്റണി, എക്സിക്യൂട്ടീവ് അംഗവും ലയോള സ്കൂൾ പ്രിൻസിപ്പലുമായ ഫാ. സാൽവിൻ അഗസ്റ്റിൻ, സർവോദയ വിദ്യാലയ ബർസാർ ഫാ. ഏബ്രഹാം ഉഴത്തിൽ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൽ ടെറിൻ ജോസഫും പങ്കെടുത്തു. 25 വിദ്യാലയങ്ങളിൽനിന്നായി ആയിരത്തോളം വിദ്യാർഥികൾ പങ്കെടുത്തു.